Tue. Sep 10th, 2024

നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നും സാമൂഹിക പ്രവർത്തകനായ ഫിറോസ്. വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഫിറോസ്.

തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസിക രോഗികളെന്നാണ് ഫിറോസ് കളിയാക്കി വിശേഷിപ്പിക്കുന്നത്. കുട്ടിയുടെ ചികിത്സക്കായി ഇട്ട പണം ചികിത്സയ്ക്ക് ശേഷം വീട് പണി തുടങ്ങിയവ ഉന്നയിച്ച് പണം തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട് എന്ന് ഫിറോസ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.

https://www.facebook.com/FirosKunnamparambilI/photos/a.108261430101378/556275111966672/

https://youtu.be/ZdQcdN4iLRg