31 C
Kochi
Friday, September 24, 2021

Daily Archives: 9th February 2021

കാലടി:നിനിത കണിച്ചേരിയുടെ നിയമനത്തില്‍ പരാതിയില്ലെന്ന് വിഷയവിദഗ്ധന്‍ ഡോ ടി പവിത്രന്‍. ഡോ പവിത്രന്‍ ഇമെയി ല്‍ അയച്ചതായി കാലടി വാഴ്സിറ്റി വൈസ്ചാന്‍സലര്‍ അറിയിച്ചു. റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയവിദഗ്ധരെന്ന് കരുതിയതായി ഡോ പവിത്രന്‍ ഇ മെയിലില്‍ പറയുന്നു. പ്രശ്നം രാഷ്ട്രീയവൽകരിച്ചതിലെ വിയോജിപ്പ് പവിത്രൻ അറിയിച്ചതായും വി സി പറഞ്ഞു.എന്നാൽ ടി പവിത്രന്റെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല. അതിനിടെ കാലടി സർവകലാശാലയിൽ പ്രതിഷേധം തുടരുകയാണ്.
കു​വൈ​ത്ത്​ സി​റ്റി:ക്വാ​റ​ൻ​റീ​ൻ ച​ട്ടം ലം​ഘി​ച്ചാ​ൽ വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട സ​മി​തി മേ​ധാ​വി റി​ട്ട.ലെഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ അ​ലി മുന്നറിയിപ്പ് നൽകി.ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യാ​ൽ ​ഇ​ത്ത​ര​ക്കാ​രെ നാടുകടത്തും.കൊ​വി​ഡ് ബാ​ധി​ത​രാ​യി​ട്ടും പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കും ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ സമാന ന​ട​പ​ടി ​സ്വീകരിക്കുമെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബെയ്ജിംഗ്:ചൈ​നീ​സ് വം​ശ​ജ​യാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യെ ചൈ​ന അ​റ​സ്റ്റ് ചെ​യ്തു. രാ​ജ്യ​ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ചോ​ര്‍​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ജി​ടി​എ​ന്‍ ചാ​ന​ല്‍ അ​വ​താ​ര​ക ചെം​ഗ് ലീ​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ല്‍ ജ​യ​ലി​ല്‍ ക​ഴി​യു​ന്ന ചെം​ഗ് ലീ​ക്കെ​തി​രെ വെ​ള്ളി​യാ​ ഴ്ച​യാ​ണ് കു​റ്റം ചു​മ​ത്തി​യ​ത് തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.ചെം​ഗി​ന് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും അ​ടി​സ്ഥാ​ന​പ​ര​മാ​യ നീ​തി​യും ചെം​ഗി​ന്...
മുംബൈ:ബാങ്ക് സർവീസുകൾക്കെതിരെ ഉപഭോക്താക്കൾ സമർപ്പിച്ച പരാതികളുടെ എണ്ണം 57 ശതമാനം ഉയർന്ന് 3.08 ലക്ഷത്തിലെത്തിയെന്ന് റിസർവ് ബാങ്ക്. 2020 ജൂൺ 30 വരെയുള്ള കണക്കാണിത്. ഓംബുഡ്‌സ്മാൻ സ്കീമുകളെ കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 20 ശതമാനത്തോളം പരാതികളും എടിഎമ്മുകളെയോ ഡെബിറ്റ് കാർഡുകളെയോ സംബന്ധിച്ചുള്ളതാണ്.മൊബൈൽ, ഇലക്ട്രോണിക് ബാങ്കിങിനെ കുറിച്ചുള്ളതാണ്13.38 ശതമാനം പരാതികൾ. ഫെയർ പ്രാക്ട്രീസ് കോഡിന്റെ ലംഘനങ്ങളെ കുറിച്ചുള്ള പരാതികളാണ് എണ്ണത്തിൽ മൂന്നാമത്.ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിലാണ്...
കു​വൈ​ത്ത്​ സി​റ്റി:ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​െൻറ ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ സ​മി​തി ത​ള്ളി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ പ്രതി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തോ​ട് ക​മ്മി​റ്റി എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സ​മി​തി ത​ല​വ​ൻ മു​ബാ​റ​ക് അ​ൽ അ​ജ്മി എം പി പാ​ർ​ല​മെൻറ്​ മീ​ഡി​യ സെൻറ​റി​ന് ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ പ​ണം ഈ​ടാക്കാ​ൻ സ​മി​തി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​വൈ​ത്ത് പാ​ർ​ല​മെൻറ്​ 1976ൽ ​പാ​സാ​ക്കി​യ...
പാലക്കാട്:ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ മണ്ണെണ്ണ സമരത്തെ വിമർശിച്ച ധനമന്ത്രിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്കിന് സമരങ്ങളാട് അലർജിയും പുച്ഛവുമാണ്. ഭരണം തലയ്ക്ക് പിടിച്ചതു കൊണ്ടാണ് ഇങ്ങിനെ. പ്രതിഷേധിക്കുന്നവരെ സമര ജീവികൾ എന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്? ചെറുപ്പക്കാരുടെ സമരത്തെ യുഡിഎഫ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി:  ഹാർവാഡ് സർവകലാശാല നീമൻ ഫൗണ്ടേഷൻ മാധ്യമപ്രവർത്തകർക്കു നൽകുന്ന ലൂയിസ് എം ലിയോൺ Conscience and Integrity in Journalism പുരസ്കാരം 2021 ൽ കാരവാൻ മാഗസിന് ലഭിച്ചു. ഈ അവാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യൻ മാധ്യമസ്ഥാപനമാണ് കാരവാൻ.
ദില്ലി:അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് രാ​ജ്യ​മി​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര. അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്, അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണു സർക്കാരിന്റെ തലപ്പത്തെന്ന് ലോ​ക്സ​ഭാ ച​ർ​ച്ച​യി​ല്‍ മഹുവ മൊയ്ത്ര വിമര്‍ശിച്ചു.അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ളേ​യും മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പൗ​ര​ത്വ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ന്തം രാ​ജ്യ​ത്ത് ചൂ​ഷ​ണം...
കുവൈത്ത്:ജിസിസി യിൽ ആദ്യമായി വിവരാവകാശനിയമം നടപ്പാക്കി കുവൈത്ത്. സർക്കാർ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് അപേക്ഷ നൽകാം. അപേക്ഷ നൽകി അറുപതു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.ജിസിസിയിൽ താരതമ്യേന മികച്ച ജനാധിപത്യ വ്യവസ്ഥ നിൽനിൽക്കുന്ന രാജ്യമാണ് കുവൈത്ത് ഇപ്പോഴിതാ മേഖലയിൽ വിവരാവകാശ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും കുവൈത്ത് നേടിയിരിക്കുന്നു .സർക്കാർ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ നടൻ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ്. സിദ്ദുവിനും മറ്റു മൂന്നുപേരെക്കുറിച്ചും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്.ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വന്‍നാശനഷ്ടം വരുത്തുകയും സിഖ് പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. ദീപ് സിദ്ദുവിന്റെ...