Fri. Apr 26th, 2024
കു​വൈ​ത്ത്​ സി​റ്റി:

ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​െൻറ ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ സ​മി​തി ത​ള്ളി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ പ്രതി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തോ​ട് ക​മ്മി​റ്റി എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സ​മി​തി ത​ല​വ​ൻ മു​ബാ​റ​ക് അ​ൽ അ​ജ്മി എം പി പാ​ർ​ല​മെൻറ്​ മീ​ഡി​യ സെൻറ​റി​ന് ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ പ​ണം ഈ​ടാക്കാ​ൻ സ​മി​തി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​വൈ​ത്ത് പാ​ർ​ല​മെൻറ്​ 1976ൽ ​പാ​സാ​ക്കി​യ ട്രാ​ഫി​ക് നി​യ​മാ​വ​ലി​യാ​​ണ് സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ക​ർ​ശ​ന​മാ​യ പി​ഴ​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് നി​ർ​ദി​ഷ്​​ട ഭേ​ദ​ഗ​തി. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെൻറാ​ണ് നി​യ​മ​ഭേ​ദ​ഗ​തി ശു​പാ​ർ​ശ ചെ​യ്ത​ത്.

By Divya