31 C
Kochi
Friday, September 24, 2021

Daily Archives: 5th February 2021

Bike-accident
ആലപ്പുഴ:ട്രോള്‍ വീഡിയോ നിര്‍മാണം പലര്‍ക്കും ഒരു തമാശയും കൗതുകവുമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് അപകടം വരുത്തി വെയ്ക്കും. ഇതിന് പുറമെ നിയമം ലംഘനം കൂടിയായിരിക്കും.ഇത്തരത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ ഇന്‍ ഹരിഹര്‍ നഗറിലെ വാചകങ്ങളൊക്കെ അനുകരിച്ചുകൊണ്ട്  ഒരു ട്രോള്‍ വീഡിയോ ഇറങ്ങിയിരുന്നു. ഇത് വെെറലാവുകയും ചെയ്തിരുന്നു. വീഡിയോ കണ്ടവരിലെല്ലാം ചിരി പടര്‍ത്തിയെങ്കിലും കാര്യം ഇപ്പോള്‍ സീരിയസായി.ട്രോൾ വീഡിയോ നിർമ്മാണത്തിനായി മനപൂർവ്വം വഴിയാത്രികരെ വാഹനം ഇടിച്ച സംഭവത്തിൽ...
Ramesh Chennithala Support k Sudhakaran
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരേ  കെ സുധാകരന്‍ എംപി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്ക് അങ്ങനെ അഭിപ്രായമില്ലെന്നും ചെന്നിത്തല പറഞ്ഞു.ഇന്നലെ താന്‍ മാധ്യമങ്ങളോട് പൊതുവായ പ്രസ്താവനയാണ് നടത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നല്കിയ പൊതു പ്രസ്താവന മറ്റ് രീതിയില്‍ ചിത്രീകരിച്ചതാണ്. അല്ലാതെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. ആലങ്കാരികമായി...
ദോ​ഹ:കൊവിഡിൻറ ര​ണ്ടാം​വ​ര​വ്​ ത​ട​യാ​ൻ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ക നാ​ലു​ഘ​ട്ട നി​യ​ന്ത്ര​ണം. മൂ​ന്നു​ഘ​ട്ട​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തി​​യിട്ടും രോഗബാധ കു​റ​യു​ന്നി​ല്ലെ​ങ്കി​ൽ നാ​ലാം​ഘ​ട്ട​ത്തി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചുപൂട്ടലായിരിക്കും ഉണ്ടാവുക. രോ​ഗ​ത്തി​െൻറ വ​ർ​ദ്ധ​ന​ നി​രീ​ക്ഷി​ച്ചാ​ണ്​​ നാ​ലു​ഘ​ട്ട​ത്തി​ലു​ള്ള വി​വി​ധ നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി:ദൃശ്യം 2 വിന്റെ ട്രെയ്‌ലര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന തിയ്യതിയും ട്രെയ്‌ലറിനൊപ്പം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം. ചില രഹസ്യങ്ങള്‍ ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്തതാണ് പക്ഷേ കാലം...
Alappuzha bypass
ആലപ്പുഴ:ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം നടന്ന ആലപ്പുഴ ബൈപാസിൽ വിള്ളൽ കണ്ടെത്തി. അഞ്ച് മീറ്ററോളം നീളത്തിലാണ് വിള്ളൽ. 1990ൽ ബൈപ്പാസിന്റ ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ച മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളൽ ശ്രദ്ധയിൽ പെട്ടതോടെ ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധിച്ചു. ബൈപാസിനു തകരാറില്ലെന്നാണു ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനംഇപ്പോഴുള്ള വിള്ളലുകൾ വലുതാകുന്നുണ്ടോ എന്ന് രണ്ടാഴ്ച നിരീക്ഷിക്കും. പ്രോഫോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപാസ് തുറക്കുന്നതിനു മുന്നോടിയായി...
തൃശ്ശൂർ:തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു.കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദയെയും സംസ്ഥാന, ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി.കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ദുബായ്:അറബ് മേഖലയുടെ അഭിമാനമായി യുഎഇയുടെ ചൊവ്വാ ദൗത്യം ലക്ഷ്യത്തോടടുക്കുമ്പോൾ തൊഴിൽ, പഠന-ഗവേഷണ മേഖലകളിലടക്കം രാജ്യം ഉയരങ്ങളിൽ. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട യന്ത്രഘടകങ്ങളുടെയും മറ്റും ഉൽപാദനം പ്രാദേശികമായി ആരംഭിക്കുന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങൾക്കു വഴിെയാരുങ്ങും.ഭാവി ദൗത്യങ്ങളിൽ പങ്കാളികളാകാൻ മികവുപുലർത്തുന്ന വിദേശികൾക്കും അവസരം ലഭിക്കും. പാഠ്യപദ്ധതികളിൽ ബഹിരാകാശ ശാസ്ത്രവും അനുബന്ധ മേഖലകളും ഉൾപ്പെടുത്തി പ്രാഥമിക തലം മുതൽ സമഗ്രമാറ്റം ലക്ഷ്യമിടുന്നു. പഠന-ഗവേഷണപദ്ധതികൾക്കായി യുഎഇയിലെ സർവകലാശാലകൾ പൂർണസജ്ജമായതായും വിദഗ്ധർ വ്യക്തമാക്കി. 9 നു വൈകിട്ട്...
കൊല്ലം:വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംഘടനാ ശക്തിക്ക് അനുസരിച്ച് പ്രാതിനിധ്യം വേണമെന്ന് ഐഎൻടിയുസിസംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. കോൺഗ്രസ് പാർട്ടി ഐഎൻടിയുസിക്ക് പ്രത്യേക പരിഗണന നൽകണം. 15 സീറ്റ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി നേതൃത്വത്തിനും കത്തുകൾ നൽകിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐഎൻടിയുസിയുടെ സംഘടനാ ശക്തിയെ ഇല്ലാതാക്കാൻ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരുടെ ലക്ഷ്യം നിയമപരമായി തന്നെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കു​വൈ​ത്ത്​ സി​റ്റി:ഗാ​ർ​ഹി​കത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഫി​ലി​പ്പീ​ൻ​സ്​ മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ൾ കുവൈത്ത് തള്ളി. വീ​ട്ടു​ജോ​ലി​ക്കാ​രും തൊഴിലുടമയും ത​മ്മി​ൽ തർക്കമുണ്ടാകുമ്പോൾ നീ​തി ല​ഭി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഓ​രോ തൊ​ഴി​ലാ​ളി​യു​ടെ ​പേരിലും റി​ക്രൂ​ട്ട്​​മെൻറ്​ സ​മ​യ​ത്ത്​ 10,000 ഡോ​ള​ർ സെക്യൂരിറ്റി തു​ക കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ കു​വൈ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ ഓഫ് ഡൊ​മ​സ്​​റ്റി​ക്​ ലേ​ബ​ർ റി​ക്രൂ​ട്ട്​​മെൻറ്​ ഏ​ജ​ൻ​സി നിരാകരിച്ചത്.കു​വൈ​ത്തി​ലെ​യും ഫി​ലി​പ്പീ​ൻ​സി​ലെ​യും റി​ക്രൂ​ട്ടി​ങ്​ ഏ​ജ​ൻ​സി​ക​ൾ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച യോ​ഗം ധാ​ര​ണ​യി​ലെ​ത്താ​തെ പി​രി​ഞ്ഞു. ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നു​ള്ള റി​ക്രൂ​ട്ട്​​മെൻറ്​ നിർത്തിവെക്കേണ്ടി വ​ന്നാ​ലും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ...
kangna ranaut
ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക്നാളെ കര്‍ഷകരുടെ ദേശീയപാത ഉപരോധം സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല സുധാകരനോട് ക്ഷമചോദിച്ച്​ ഷാനിമോൾ ഉസ്​മാൻ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്‍ ആലപ്പുഴ ബൈപാസിൽ വിള്ളൽ ബിനീഷ് കോടിയേരി അനൂപിന്‍റെ 'ബോസെ'ന്ന് ആവര്‍ത്തിച്ച ഇഡി പകുതി ജീവനക്കാരെ വച്ച് ജോലികൾ നടത്തണമെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷൻ  നിയസഭ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കും രാജീവ് വധക്കേസ് പ്രതികളുടെ മോചനം വെെകും കൊ​മേഡിയൻ മുനവർ ഫാറൂഖിക്ക്​...