Fri. Apr 26th, 2024
കു​വൈ​ത്ത്​ സി​റ്റി:

ഗാ​ർ​ഹി​കത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഫി​ലി​പ്പീ​ൻ​സ്​ മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ൾ
കുവൈത്ത് തള്ളി. വീ​ട്ടു​ജോ​ലി​ക്കാ​രും തൊഴിലുടമയും ത​മ്മി​ൽ തർക്കമുണ്ടാകുമ്പോൾ
നീ​തി ല​ഭി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഓ​രോ തൊ​ഴി​ലാ​ളി​യു​ടെ ​പേരിലും റി​ക്രൂ​ട്ട്​​മെൻറ്​ സ​മ​യ​ത്ത്​ 10,000 ഡോ​ള​ർ സെക്യൂരിറ്റി തു​ക കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ കു​വൈ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ ഓഫ് ഡൊ​മ​സ്​​റ്റി​ക്​ ലേ​ബ​ർ റി​ക്രൂ​ട്ട്​​മെൻറ്​ ഏ​ജ​ൻ​സി നിരാകരിച്ചത്.

കു​വൈ​ത്തി​ലെ​യും ഫി​ലി​പ്പീ​ൻ​സി​ലെ​യും റി​ക്രൂ​ട്ടി​ങ്​ ഏ​ജ​ൻ​സി​ക​ൾ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച യോ​ഗം ധാ​ര​ണ​യി​ലെ​ത്താ​തെ പി​രി​ഞ്ഞു. ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നു​ള്ള റി​ക്രൂ​ട്ട്​​മെൻറ്​ നിർത്തിവെക്കേണ്ടി വ​ന്നാ​ലും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന് കുവൈത്ത്‌ ​ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഖാ​ലി​ദ്​ അ​ൽ ദ​ക്​​നാ​ൻ പ​റ​ഞ്ഞു.

By Divya