നായ പുള്ളിപ്പുലിക്കൊപ്പം ചിലവിട്ടത് ഒമ്പത് മണിക്കൂര്‍

തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയില്‍ നിന്ന് രക്ഷനേടാന്‍ നായ ഓടിക്കേറിയ അതേ ശുചിമുറിയില്‍ തന്നെ നായയും അബദ്ധത്തില്‍ ചെന്നുപെട്ടു.

0
148
Reading Time: < 1 minute

കര്‍ണാടക:

ഒരു പുള്ളിപ്പുലിയും നായയും ഒരു ശുചിമുറിയില്‍ കഴിയുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയോടൊപ്പമായിരുന്ന ഈ നായ ശുചിമുറിയില്‍ കുടുങ്ങിയത്. പുള്ളിപ്പുലി നായക്കൊപ്പം ശുചിമുറിയില്‍ കുടുങ്ങിയത് ഒന്‍പത് മണിക്കൂര്‍ ആണ്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ഒരു ടോയ്‌ലറ്റിനുള്ളില്‍ കുടുങ്ങിപ്പോയ നായുടേയും പുള്ളിപ്പുലിയുടേയും ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ദക്ഷിണ കര്‍ണാടകയിലെ ബിലിനെല ഗ്രാമത്തിലാണ് സംഭവം. പുള്ളിപ്പുലിയില്‍ നിന്ന് രക്ഷപ്പെടാനാണ് നായ ഒരു വീടിന്റെ ശൗചാലയത്തിലേക്ക് പാഞ്ഞു കയറിയത്. പിന്നാലെയെത്തിയ പുലിയും നേരെ അവിടേക്ക് കയറി.

ബുധനാഴ്ച പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് ഇവിടേക്ക് എത്തിയ വീട്ടുടമസ്ഥയാണ് ശുചിമുറിക്കുള്ളില്‍ പുള്ളിപ്പുലിയുടെ വാല്‍ ശ്രദ്ധിക്കുന്നത്. യുവതി ശുചിമുറി വെളിയില്‍ നിന്ന് പൂട്ടിയിടുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതോടെ വീട്ടുടമസ്ഥനായ രെഞ്ചപ്പ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വാതിലിന് സമീപം ഭയന്നിരിക്കുന്ന നായയേയും മറുവശത്ത് ശാന്തനായിരിക്കുന്ന പുള്ളിപ്പുലിയേയും കണ്ടത്. കുളിമുറിയൂടെ ജനാലയിലൂടെയാണ് ചിത്രം പകര്‍ത്തിയത്.

Advertisement