അടച്ചിട്ട മുറിയിൽ ആണും പെണ്ണും ഒറ്റയ്ക്കായാൽ അവിഹിതമായി കാണാനാകില്ല; മദ്രാസ് ഹൈക്കോടതി

സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള അനുമാനം അനുസരിച്ച് അച്ചടക്കനടപടിയോ ശിക്ഷയോ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

0
120
Reading Time: < 1 minute

അടച്ചിട്ട വീട്ടിനുള്ളിൽ ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അതിനെ അവിഹിതമായി കാണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി.സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള അനുമാനം അനുസരിച്ച് അച്ചടക്കനടപടിയോ ശിക്ഷയോ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അടച്ചിട്ട വീട്ടിൽ വനിതാ കോൺസ്റ്റബിളിനൊപ്പം കണ്ടെത്തിയതിന്റെ പേരിൽ ആർമ്ഡ് റിസർവ് പൊലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് പുറത്താക്കിയ കേസ് പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന പരാമർശം. 

Advertisement