Fri. Mar 29th, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ലേ​ക്ക്​ വ്യാ​ജ പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​രെ അ​തേ വി​മാ​ന​ത്തി​ൽ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​ര​ക്കാ​രെ കൊ​ണ്ടു​വ​ന്ന വി​മാ​ന ക​മ്പ​നി​യി​ൽ​നി​ന്ന്​ ഒ​രാ​ൾ​ക്ക്​ 500 ദീ​നാ​ർ വീ​തം പി​ഴ ഇൗ​ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ലാ​ബു​ക​ളി​ൽ​നി​ന്ന്​ പി സി ​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ആ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​വ​രെ മാ​ത്ര​മാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​റി​ന്​ മു​മ്പു​ള്ള സ​മ​യ പ​രി​ധി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്.വി​ദേ​ശ​ത്തെ പിസിആ​ർ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റി​വ്​ ആ​യി കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന​വ​രെ കു​വൈ​ത്തി​ലെ​ത്തി പ​രി​ശോ​ധി​ക്കു​േ​മ്പാ​ൾ നി​ര​വ​ധി പേ​ർ​ക്ക്​ കൊവി​ഡ്​ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്​ അ​ധി​കൃ​ത​രെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു​ണ്ട്.

By Divya