31 C
Kochi
Friday, September 17, 2021

Daily Archives: 3rd February 2021

ന്യൂദല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിഷേധിച്ച മൂന്ന് ആംആദ്മി എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്തു. സഞ്ജയ് സിംഗ് അടക്കം മൂന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഒരു ദിവസത്തേക്കാണ് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. രാജ്യസഭയുടെ നടുത്തളത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യവുമായി മുദ്രാവാക്യം വിളിച്ചതിനാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ഷക സമരം സഭാനടപടി...
ന്യൂയോര്‍ക്ക്:ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആമസോണ്‍ സിഇഒ സ്ഥാനമൊഴിയും എന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് ലോകം കേട്ടത്. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനമേറ്റെടുക്കാനാണ് ജെഫ് ബെസോസിന്‍റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെസോസിന് പകരം ആമസോൺ വെബ് സർവീസിന്‍റെ ചുമതലയിലുള്ള ആൻഡി ജാസി ആണ് കമ്പനിയുടെ പുതിയ സിഇഒ ആവുക.1995ൽ കമ്പനി സ്ഥാപിച്ചത് മുതൽ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നാണ്...
ലണ്ടൻ:ഒമ്പതാളായി ചുരുങ്ങിയ സതാംപ്​ടണിനെതിരെ ഒമ്പതു ഗോൾ ജയവുമായി പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ തേരോട്ടം. ഓൾഡ്​ ട്രാഫോഡിൽ വിരുന്നെത്തിയ സതാംപ്​ടൺ നിരയിലെ അലക്​സാണ്ടർ ജാ​ൻകെവിറ്റ്​സ്​​ രണ്ടാം മിനിറ്റിൽ ചുവപ്പുകാർഡുമായി മടങ്ങിയ​താണ്​ റെക്കോഡിലേക്ക്​ ഗോളടിച്ചുകയറാൻ യുനൈറ്റഡിന്​ തുണയായത്​.പ്രിമിയർ ലീഗിൽ മൂന്നാം തവണയാണ്​ ഒരു ടീം ഒമ്പതു ഗോൾ ജയം നേടുന്നത്​. യുനൈറ്റഡിനിത്​ രണ്ടാം തവണയും. 1995ൽ ഇപ്​സിഷിനെയാണ്​ യുനൈറ്റഡ്​ വീഴ്ത്തിയിരുന്നത്.
പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു. കാണാതായ ജസ്നയെ കണ്ടെത്താൻ സജീവമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് ജസ്നയുടെ ബന്ധു ജസ്റ്റിസ് വി ഷേർസിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത്.കോട്ടയം സ്വദേശിയായ ആർ രഘുനാഥനാണ് ഹൈക്കോടതി ജഡ്ജിയുടെ വണ്ടിക്ക് നേരെ കരിഓയിൽ ഒഴിച്ചത്. കൈയിൽ പ്ലക്കാർഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാൾ ഹൈക്കോടതി ജഡ്ജിയുടെ...
ദില്ലി​:പത്ത് മാസത്തിന് ശേഷം ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസാ സ്റ്റാമ്പിങ് പുനഃരാരംഭിച്ചു. ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിങ്​ മാത്രമാണ് നിലവിൽ നടന്നുവന്നിരുന്നത്.ദില്ലിയിലെ സൗദി റോയൽ എംബസിയിൽ എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിങ് തുടങ്ങിയിട്ടുണ്ട്.സൗദിയിൽ തൊഴിൽ തേടുന്നവർക്ക് സന്തോഷം നൽകുന്നതാണ് വിസാ സ്റ്റാമ്പിങ് പുനഃരാരംഭിച്ച നടപടി. കൊവിഡ് കാലത്ത് ജോലി നഷ്ടമായി മടങ്ങിവന്ന പ്രവാസികളില്‍ പലരും പുതിയ വിസകളില്‍ മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ വിസാ സ്റ്റാമ്പിങ് നടക്കാതിരുന്നത് ഇവര്‍ക്ക് തടസമായിരുന്നു.
farmers rejected new proposal by central government
ന്യൂഡൽഹി:കർഷക സമരം പാർലമെന്‍റിൽ ചർച്ച ചെയ്യാമെന്ന്​ കേന്ദ്രസർക്കാർ. രാജ്യസഭയി​ലായിരിക്കും ഇതു സംബന്ധിച്ച ചർച്ച നടക്കുക. ഇത്​ 15 മണിക്കൂർ നീണ്ടു നിൽക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട്​ ദിവസത്തേക്ക്​ റദ്ദാക്കി.16 പ്രതിപക്ഷ പാർട്ടികൾ കർഷകസമരത്തിൽ ചർച്ച വേണമെന്ന ആവശ്യംകേന്ദ്രസർക്കാറിന്​ മുമ്പാകെ ഉന്നയിച്ചിരുന്നു.അഞ്ച്​ മണിക്കൂർ ചർച്ച വേണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. എന്നാൽ, ​കേന്ദ്രസർക്കാർ 15 മണിക്കൂർ ചർച്ചക്ക്​ അനുവദിക്കുകയായിരുന്നു. സർക്കാർ അനുവദിക്കുകയാണെങ്കിൽ കർഷകസമരം പാർലമെന്‍റിൽ ചർച്ച ചെയ്യാമെന്ന്​ പ്രതിപക്ഷനേതാവ്​ ഗുലാം നബി ആസാദ്​ പറഞ്ഞു....
ല​ണ്ട​ൻ:ബ്രി​ട്ട​നി​ൽ ലോക്ക്ഡൗണ്‍ ഹീറോ എന്ന് അറിയപ്പെടുന്ന ക്യാ​പ്റ്റ​ൻ ടോം ​മൂർ അന്തരിച്ചു.കൊവിഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ബെ​ഡ്‌​ഫ​ഡ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ്സത്തെ തു​ട​ർ​ന്ന് ‌ഞാ​യ​റാ​ഴ്ച​യാ​ണു അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ന്യൂമോണിയയും ബാധിച്ചിരുന്നു.​രാജ്യ​ത്തു​ട​നീ​ള​മു​ള്ള രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന നാ​ഷ​ന​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ​സി​നാ​യി 1,000 പൗ​ണ്ട് സ​മാ​ഹ​രി​ക്കാ​ൻ മൂ​ർ ന​ട​ത്തി​യ ച​ല​ഞ്ച് ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.നൂ​റാം വയസിലേക്കെ​ത്തു​ന്ന​തി​നു മു​മ്പാ​യി 100 ത​വ​ണ ത​ന്‍റെ ഗാ​ർ​ഡ​ൻ ന​ട​ന്നു തീ​ർ​ക്കു​മെ​ന്നാ​യി​രു​ന്നു ശാരീ​രി​ക​മാ​യി ന​ട​ക്കു​വാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന അ​ദ്ദേഹം എ​ടു​ത്ത...
ധാക്കാ:മ്യാന്‍മറിലെ പട്ടാള അട്ടിമറിയെ വിമര്‍ശിച്ച് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍. മ്യാന്‍മറില്‍ വീണ്ടും പട്ടാളഭരണമെന്ന് കേള്‍ക്കുന്നത് ജന്മനാട്ടിലേക്കുള്ള മടക്കയാത്രയെന്ന സ്വപ്‌നം വീണ്ടും പേടിപ്പെടുത്തുന്നത് ആക്കുന്നുവെന്ന് ബംഗ്ലാദേശില്‍ താമസിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ പറഞ്ഞു. അസോസിയേറ്റ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.2017ല്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ലക്ഷക്കണക്കിനാളുകളാണ് മ്യാന്‍മറില്‍ നിന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
മ​നാ​മ:53ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്റൈ​ന്‍ ഡി​ഫ​ന്‍സ് ഫോ​ഴ്സി​ന് പാ​ര്‍ല​മെൻറ് യോ​ഗം ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. പാ​ര്‍ല​മെൻറ് അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ന്‍ത് അ​ബ്ദു​ല്ല സൈ​ന​ലി​ൻറെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന 18ാമ​ത് യോ​ഗ​ത്തി​ല്‍, ബിഡിഎ​ഫ് രാ​ജ്യ​ത്തി​ന് ന​ല്‍കു​ന്ന ക​രു​ത്തി​നെ​ക്കു​റി​ച്ച് അം​ഗ​ങ്ങ​ള്‍ സം​സാ​രി​ച്ചു. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​ര്‍ക്കും സൈ​നി​ക​ര്‍ക്കും പാ​ർ​ല​മെൻറ്​ അ​ഭി​വാ​ദ്യ​ങ്ങ​ള്‍ നേ​ര്‍ന്നു.ധീ​ര​രാ​യ സൈ​നി​ക​രു​ടെ ജീ​വാ​ര്‍പ്പ​ണം രാ​ജ്യ​ത്തി​ന്...
ദില്ലി:കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് ഈ വർഷം ഒക്ടോബർ വരെ പരാമവധി സമയം നൽകുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഒക്ടോബറിലും നടപടി ഉണ്ടായില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടർ റാലി നടത്തുമെന്നും ടിക്കായത്ത് പ്രഖ്യാപിച്ചു. വാർത്താ ഏജൻസിയോടാണ് ടിക്കായത്തിന്റെ പ്രതികരണം.അതിനിടെ കർഷകസമരം പാകിസ്ഥാൻ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുന്നറിയിപ്പ് നൽകി. പാക്ക് ഭീഷണിയെ ദുർബലമായി കാണാൻ സാധിക്കില്ല. പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ്...