24 C
Kochi
Tuesday, December 7, 2021

Daily Archives: 3rd February 2021

മഡ്ഗാവ്:ഐഎസ്എല്ലില്‍ ജയമില്ലാതെ എട്ടു മത്സരങ്ങള്‍ക്കുശേഷം  ബെംഗലൂരു എഫ്‌സിക്ക്  ഒടുവില്‍ കാത്തു കാത്തിരുന്നൊരു വിജയം. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ബെംഗലൂരു വിജയവഴിയില്‍ തിരിച്ചെത്തിയത്.പന്ത്രണ്ടാം മിനിറ്റില്‍ ക്ലൈറ്റന്‍ സില്‍വയുടെ ഗോളിലാണ് ബെംഗലൂരു മുന്നിലെത്തിയത്. ആദ്യപകുതി തീരുന്നതിന് തൊട്ടു മുമ്പ് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്‌ജിത് മജൂംദാറിന്‍റെ സെല്‍ഫ് ഗോള്‍ ബെംഗലൂരുവിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിയമപോരാട്ടം തുടരുമെന്ന് അച്ഛന്‍ ഉണ്ണി. ബാലഭാസ്‌കറിന്റെ മരണം അപകടം തന്നെയാണെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍ നിയമ പോരാട്ടം തുടരുമെന്നും അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും അച്ഛന്‍ ഉണ്ണി പറഞ്ഞു.സുപ്രീം കോടതി വരെ പോകും. സിബിഐ സംഘം പല വശങ്ങളും അന്വേഷിച്ചില്ലെന്ന് വേണം മനസിലാക്കാന്‍. മറ്റൊരു സംഘത്തെ അന്വേഷണം ഏല്‍പിക്കണമെന്ന് ആവശ്യപ്പെടും. ഏറെ പ്രതീക്ഷയോടെയാണ് സിബിഐ അന്വേഷണത്തെ കണ്ടത്....
തിരുവനന്തപുരം:സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിരമിച്ച ഐപിഎസ് ഓഫീസർ ജേക്കബ് തോമസ്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു.ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. വളരെയധികം പ്രതിബന്ധം ഉണ്ടായപ്പോഴും രാജ്യത്തെ ശക്തമായി നയിക്കുന്ന...
ന്യൂദല്‍ഹി:കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ ദല്‍ഹി അതിര്‍ത്തിയില്‍ ബാരിക്കേഡുകളും മതിലുകളും തീര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബാരിക്കേഡുകള്‍ക്കും മതിലുകള്‍ക്കും പകരം പാലങ്ങള്‍ പണിയൂ എന്നാണ് രാഹുല്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.കേന്ദ്രസര്‍ക്കാരിനോട് ഒരു കാര്യം പറയാനുണ്ട്. പാലങ്ങളാണ് രാജ്യത്തിന് വേണ്ടത്, ബാരിക്കേഡും മതിലുകളുമല്ല രാഹുല്‍ ട്വീറ്റ് ചെയ്തു.
റിയാദ്:ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍, ഈജിപ്‍ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്. ബുധനാഴ്‍ച രാത്രി...
തിരുവനന്തപുരം:കൊവിഡ് ബാധിതരെ കണ്ടെത്താൻ കൂടുതൽ കൃത്യതയുള്ള ആർടിപിസിആർ പരിശോധന വർധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ ആന്റിജൻ പരിശോധന മതിയെന്ന് ആരോഗ്യവകുപ്പ്.ആന്റിജൻ പരിശോധനയ്ക്കു കൃത്യത കുറവാണെന്ന് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരുടെ സംഘടനകളും അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് ആർടിപിസിആർ പരിശോധനയിൽ കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. പ്രതിദിനം ഒരു ലക്ഷം പേരെ പരിശോധിക്കുമെന്നും ഇതിൽ 75% പേരെയും ആർടിപിസിആറിനു വിധേയമാക്കുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ആരോഗ്യവകുപ്പ് പുറത്തിറക്കിയ അവലോകന റിപ്പോർട്ടിലാണ് ആന്റിജനാണു മെച്ചമെന്ന്...