24 C
Kochi
Monday, September 27, 2021

Daily Archives: 1st February 2021

ന്യൂഡൽഹി:പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കിയെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് പ്രസംഗത്തിലാണ് പ്രവാസികൾക്ക് ഗുണകരമായ പ്രഖ്യാപനം നടത്തിയത്. ഒരു വരുമാനത്തിൽ രണ്ട് നികുതികൾ പ്രവാസികൾ നൽകേണ്ടതിനെയാണ് ഇരട്ട നികുതി എന്ന് അർത്ഥമാക്കുന്നത്. ഇന്ത്യയിൽ വരുമാനം നേടുന്ന പ്രവാസികൾ രാജ്യത്ത് നികുതി നൽകേണ്ടതുണ്ട്.സാധരണയായി ടി ഡി എസ് (ടാക്സ് ഡിഡക്ഷൻ ഇൻ സോഴ്സ്) വഴി പണമടക്കുന്ന വ്യക്തിക്ക് ഈ നികുതികൾ കുറക്കും.
ദില്ലി:ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ അടിസ്ഥാനത്തിൽ 15000 സ്കൂളുകൾ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസമേഖലയിൽ ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാൻ 1500 കോടി വകയിരുത്തി. ഗവേഷണപദ്ധതികൾക്കായി അൻപതിനായിരം കോടി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.ലേയിൽ കേന്ദ്ര സര്‍വകലാശാല രൂപീകരിക്കും. രാജ്യത്താകെ 100 സൈനിക സ്കൂളുകൾ ആരംഭിക്കും. ഏകലവ്യ സ്കൂളുകൾക്ക് നാൽപത് കോടിയും അനുവദിച്ചിട്ടുണ്ട്. 750 ഏകലവ്യ മോഡല്‍ സ്‌കൂളുകളുണ്ടാകും.
ദോ​ഹ:കൊവി​ഡു​മാ​യി ബ​ന്ധ​െ​പ്പ​ട്ടു​ള്ള ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം ജ​നു​വ​രി മാ​സ​ത്തി​ൽ 85 ശ​ത​മാ​ന​മാ​യാ​ണ്​ വ​ർ​ധി​ച്ച​ത്. ഡി​സം​ബ​ർ മാ​സ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യുമ്പോ​ഴാ​ണ്​ ആശങ്കയുണർത്തുന്ന ഈ ​വ​ർ​ധ​ന. ഇ​തി​നാ​ൽ പ്രതി ​രോ​ധ​ന​ട​പ​ടി​ക​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​െൻറ പ്രാധാ​ന്യം ഏ​റെ വ​ർ​ധി​ച്ചിരിക്കുകയാണെന്നും ​ആരോഗ്യമന്ത്രാലയം അറിയിച്ചു.
'ദിവസങ്ങൾ എണ്ണുക' ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനാതിപതിക്ക് വധഭീഷണി.
ന്യു ഡൽഹി: ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി. ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ കുറിപ്പിലാണ് വധഭീഷണി. ഇസ്രായേലിന്റെ അംബാസഡർ റോൺ മാൽക്കയെ അഭിസംബോധന ചെയ്യുകയും അദ്ദേഹത്തെ “തീവ്രവാദ രാഷ്ട്രത്തിന്റെ തീവ്രവാദി” എന്ന് പരാമർശിക്കുകയും ചെയ്തു. അദ്ദേഹത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എപ്പോൾ വേണമെങ്കിലും ആക്രമിക്കാമെന്നും മുന്നറിയിപ്പ് നൽകി. ആക്രമണകാരികൾ മാൽക്കയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും “നിങ്ങളുടെ ചുറ്റുമുള്ള നിരപരാധികളുടെ രക്തം ഒഴുകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും കത്തിൽ സൂചന. “ശേഷിക്കുന്നതെല്ലാം നിങ്ങൾക്ക്...
രാജ്യത്തെ 75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. പെൻഷനും പലിശ വരുമാനവും മാത്രമുള്ള മുതിർന്ന പൗരൻമാരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ 75ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇളവെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
ദില്ലി:ബജറ്റിൽകാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്. കർഷക പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുന്നതിനിടെ, കാർഷിക പദ്ധതികൾ പ്രഖ്യാപിക്കാൻ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു പദ്ധതികളുടെ പ്രഖ്യാപനം.
Kochi Metro
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍കേന്ദ്ര ബജറ്റ്: ആരോഗ്യമേഖലയ്ക്ക് വന്‍നേട്ടം; രണ്ട് കൊവിഡ് വാക്സീനുകള്‍ കൂടി ഉടനെത്തും കേന്ദ്ര ബജറ്റില്‍ കേരളത്തിൽ റോഡിനായി 65000 കോടി; കൊച്ചി മെട്രോയ്ക്ക് 1957 കോടി ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് വിജയരാഘവന്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി കൂട്ടുകെട്ടുണ്ടാകുംർമെന്ന് ചെന്നിത്തല ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി ഉത്തരവിറങ്ങി മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തില്‍; ഓങ് സാൻ സൂചിയടക്കം തടവില്‍  മ്യാന്‍മറില്‍ ജനാധിപത്യഭരണകൂടത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക ...
ന്യൂഡൽഹി:കൊവിഡ്​ പ്രതിരോധ വാക്​സിനായി 35,000 കോടി മാറ്റിവെച്ചതായി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ വികസനം രാജ്യത്തിന്റെനേട്ടമാണ്. രണ്ട് വാക്സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും.
മുംബൈ:ഈ വർഷത്തെ ഐപിഎല്‍ മത്സരങ്ങൾ ഇന്ത്യയില്‍ തന്നെ നടത്താനൊരുങ്ങി ബിസിസിഐ. മത്സരങ്ങൾ ഏപ്രില്‍ 11 നു തുടങ്ങി ഫൈനൽ ജൂൺ ആറിന് നടത്താനാണ് ബിസിസിഐ നീക്കം എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.ഇക്കാര്യത്തിൽ ഐപിഎല്‍ ഭരണ സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് പൂര്‍ണമായും ഇന്ത്യയില്‍ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്.മുംബൈ നഗരത്തിലെ വിവിധ സ്റ്റേഡിയങ്ങളാണ് മത്സരങ്ങൾക്കായി പരിഗണിക്കുന്നത്. വാങ്കഡെ സ്റ്റേ‍ഡിയം, ബ്രാബോണ്‍ സ്‌റ്റേഡിയം,...
കൊച്ചി:കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയിൽ ഹാജരായി.എറണാകുളം എസിജെഎം കോടതിയിലാണ് മൊഴി നൽകാൻ വേണ്ടി ഉമ്മന്‍ ചാണ്ടി ഹാജരായത്. മെട്രോയിൽ അനധികൃത യാത്രനടത്തിയെന്നാണ് കേസ്. കെഎംആൽഎൽ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. 2017 ലാണ് മെട്രോയില്‍ ഉമ്മന്‍ചാണ്ടി ജനകീയ യാത്ര നടത്തിയത്.മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ്...