Mon. Dec 23rd, 2024

സിനിമാ തിയേറ്ററുകളിലെ മുഴുവൻ സീറ്റിലും ആളുകളെ ഇരുത്താമെന്ന് കേന്ദ്രസർക്കാർ. കൊവിഡ് മാർഗ നിർദ്ദേശത്തിൽവാർത്താ വിതരണ മന്ത്രാലയമാണ് മാറ്റം വരുത്തിയത്. മള്‍ട്ടിപ്ലക്സ് അടക്കം എല്ലാ സിനിമ തിയറ്ററുകളിലും ഇളവ് ബാധകമാക്കിയാണ് പുതുക്കിയ ഉത്തരവ്.

അതേസമയം കണ്ടെയന്‍മെന്‍റ് സോണുകളില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാൻ അനുവദിക്കില്ല മാസ്ക്, സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാണ്. സ്ക്രീനിങ്ങിന് മുന്‍‌പ് തിയറ്റര്‍ അണുവിമുക്തമാക്കണം.ഇടവേളകളില്‍ ശുചിമുറിയിലെ തിരക്ക് ഒഴിവാക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.

By Divya