അബുദാബി:
യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് എമിറേറ്റിലേക്ക് പ്രവേശിക്കാനുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പ്രതിരോധിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് തീരുമാനം. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് എമിറേറ്റിലേക്ക് പ്രവേശനാനുമതി. നാല് ദിവസമോ അതില്‍ കൂടുതലോ എമിറേറ്റില്‍ താമസിക്കുകയാണെങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.