Mon. Dec 23rd, 2024

പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിവർണ പതാകയെ അപമാനിച്ചതിന് സാക്ഷിയായതിൽ രാജ്യം ഞെട്ടിയെന്ന് മോദി പറഞ്ഞു. മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

രാജ്യത്തുടനീളം അതിവേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യാൻ സർക്കാറിന് ആയെന്നും അദ്ദേഹം അവകാശപ്പെട്ടു. 30 ലക്ഷം പേർക്ക് 15 ദിവസത്തിനുള്ളിൽ വാക്‌സിൻ വിതരണം ചെയ്യാനായി. വികസിത രാഷ്ട്രങ്ങളായ യുഎസിനും യുകെയ്ക്കും ഇതു സാധിക്കുന്നതിന് യഥാക്രമം 18,36 ദിവസങ്ങൾ വേണ്ടി വന്നു. കോവിഡ് മുന്നണിപ്പോരാളികൾക്ക് വാക്‌സിൽ നൽകുന്നതിനാണ് പ്രഥമ പരിഗണന- മോദി വ്യക്തമാക്കി.

By Divya