മസ്കത്ത്:
താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രി ഡോമഹദ് സൈദ് ബഉൗവിൻറെ ഉത്തരവ് പുറത്തിറങ്ങി. നാല്, ആറ്, ഒമ്പത് എന്നീ കാലയളവുകളിലേക്കാണ് താൽക്കാലിക പെർമിറ്റ് നൽകുക. വിദേശ തൊഴിലാളിയെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ് ഇതിന് അനുമതി നൽകുക.
ഉയർന്ന തസ്തികകളിലേക്കുള്ള താൽക്കാലിക തൊഴിൽ പെർമിറ്റുകൾക്ക് നാല് മാസത്തേക്ക് 336 റിയാലും ആറ് മാസത്തേക്ക് 502 റിയാലും ഒമ്പത് മാസത്തേക്ക് 752 റിയാലും നൽകണം. മിഡിൽ തസ്തികകളിൽ നാല് മാസത്തേക്ക് 169, ആറ് മാസത്തേക്ക് 252, ഒമ്പത് മാസത്തേക്ക് 377 റിയാൽ എന്നിങ്ങനെയും ടെക്നികൽ, സ്പെഷ്യലൈസ്ഡ് തസ്തികകളിൽ നാല് മാസത്തേക്ക് 101, ആറ് മാസത്തേക്ക് 151, ഒമ്പത് മാസത്തേക്ക് 226 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ.