റിയാദ്:
റോഹിങ്ക്യൻ മുസ്ലീങ്ങളുടെ പ്രശ്നപരിഹാരത്തിന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ ഐ സിയും അഭയാർഥികൾക്കു വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണറും തമ്മിൽ ചർച്ച നടത്തി. ഉന്മൂലനത്തിന് വിധേയമാകുന്ന റോഹിങ്ക്യൻ വംശജർക്കിടയിലെ കൊവിഡ് പ്രത്യാഘാതം യോഗം അവലോകനം ചെയ്തു. സഹസഹായമെത്തിക്കാനുള്ള ഏകോപനം സജീവമാക്കാനാണ് ധാരണ. ജിദ്ദയിലെ ഒ ഐ സി ആസ്ഥാനത്താണ്
ചർച്ച നടന്നത്.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസിന്റെ ഒ ഐ സി) മ്യാന്മറിലേക്കുള്ള ദൂതൻ ഇബ്രാഹിം ഖൈറാത്ത് നിലവിലവിൽ റോഹിങ്ക്യൻ വംശജർക്കായി നടത്തുന്നസേവനപ്രവർത്തനങ്ങൾ വിശദീകരിച്ചു.