Mon. Dec 23rd, 2024
തിരുവനന്തപുരം:

സിനിമാ മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലാക്കി മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് തിയ്യതി മാറ്റി.
സെക്കന്റ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകളുടെ പ്രദര്‍ശനം ഇല്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് റിലീസ് തിയ്യതി മാറ്റിയത്. ചലച്ചിത്ര നിര്‍മാതാക്കളുടേതാണ് തീരുമാനം.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം അടുത്തിടെയാണ് സിനിമാ തിയേറ്ററുകള്‍ തുറന്നത്. മാസ്റ്റര്‍ ആണ് ആദ്യമായി കേരളത്തില്‍ തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം. തിയേറ്ററില്‍ റിലീസ് ചെയ്ത ആദ്യ മലയാളം ചിത്രം ജയസൂര്യയുടെ വെള്ളം ആയിരുന്നു. നിലവില്‍ തിയേറ്ററുകളില്‍ സെക്കന്‍ഷോകള്‍ ഇല്ല

By Divya