Mon. Dec 23rd, 2024
തിരുവനന്തപുരം:

കോണ്‍ഗ്രസുകാര്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുന്നെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ജമാഅത്തെ ഇസ്‌ലാമി ഉന്നം വെക്കുന്നത് കോണ്‍ഗ്രസിന്റെ കൂടെ ഉറച്ച് നില്‍ക്കുന്ന ദേശീയതാ വാദികളായ മുസ്‌ലിങ്ങളെ ആണെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയെ വിമര്‍ശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്നും കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യുഡിഫ് എന്നും ജയരാജന്‍ വിമര്‍ശിച്ചു.

By Divya