Mon. Dec 23rd, 2024
ഓസ്​ലോ:

ഈ വർഷത്തെ സമാധാന നൊബേൽ പുരസ്​കാരത്തിന്​ നാമനിർദേശം ചെയ്യ​പ്പെട്ടവരിൽ സ്വീഡിഷ്​ പരിസ്​ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും, റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയും. ലോകാരോഗ്യ സംഘടനയുടെ പേരും പട്ടികയിലുണ്ട്​.മുൻ യുഎസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ എന്നിവരും നാറ്റോ, യു എൻ അഭയാർഥി ഏജൻസി (യു എൻ എച്ച്സി ആർ) എന്നിവയും നാമനിർദേശപ്പട്ടികയിലുണ്ട്​.

റഷ്യൻ അക്കാഡമിക്​ രംഗത്തെ വിദഗ്​ധരാണ്​ നവാൽനിയെ നാമനിർദേശം ചെയ്​തത്​. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തിലെ മുൻ‌നിര വക്താക്കളിൽ ഒരാളായാണ് ഗ്രെറ്റ തുൻബർഗിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ വർഷം ഒക്​ടോബറിലാണ്​ പുരസ്​കാര പ്രഖ്യാപനം.

By Divya