ജയ്പൂർ:
സംസ്ഥാനത്തെ ഒന്നേകാൽ കോടിയോടടുത്ത് വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ-സ്വകാര്യ
ആശുപത്രികളിൽ ചികിത്സ സഹായം ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് മഹാത്മ ഗാന്ധി സ്വസ്ത്യ ഭീമാ യോജന പദ്ധതിക്ക് രാജസ്ഥാൻ സർക്കാർ ശനിയാഴ്ച തുടക്കമിട്ടു. ആരോഗ്യ ഇൻഷൂറൻസ് വഴി ഗുണഭോക്താക്കളായ 1.10 കോടിയോളം വരുന്ന കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ചികിത്സ സഹായമായി ലഭിക്കും.
സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ജനങ്ങളും പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.