Wed. Jan 22nd, 2025
കൊൽക്കത്ത:

നെഞ്ചുവേദനയെത്തുടർന്ന് രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക്
വിധേയനാക്കിയ ബി സി സി ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. വ്യാഴാഴ്ച രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയനായ അദ്ദേഹത്തെ ഞായറാഴ്ചയാണ്​ കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്​. 48കാരനായ ഗാംഗുലി പൂർണ്ണആരോഗ്യവാനാണെന്ന്​ ആശുപത്രി അധികൃതർ വ്യക്തമാക്കി. അടുത്ത കുറച്ച്​ ആഴ്ചത്തേക്ക് പൂർണ്ണ വിശ്രമം വേണമെന്ന്​ അദ്ദേഹത്തോട്​ നിർദ്ദേശിച്ചിട്ടുണ്ട്​.

By Divya