Mon. Dec 23rd, 2024
ദില്ലി:

2020-21 ലെ കേന്ദ്ര ബജറ്റ് ധനക്കമ്മി 7.96 ലക്ഷം കോടി രൂപയോ ജിഡിപിയുടെ 3.5 ശതമാനമോ ആയി കണക്കാക്കിയിരുന്നു. എന്നാൽ, ഇത് 13.44 ലക്ഷം കോടി രൂപയോ 7 ശതമാനമോ ആയി ഉയർന്നതായി പ്രമുഖ റേറ്റിം​ഗ് ഏജൻസിയായ ഇന്ത്യാ റേറ്റിം​ഗ്സ് കണക്കാക്കുന്നു.

എന്നാൽ, 2021-22 ബജറ്റ് 6.2 ശതമാനമായി ധനക്കമ്മി ഉയർത്താൻ അനുവദിക്കുമെങ്കിലും വളർച്ചാ 9.5-10 ശതമാനത്തിൽ എത്തിയാലേ അത് കൈവരിക്കാനാകുവെന്ന് ഇന്ത്യ റേറ്റിംഗ് ചീഫ് ഇക്കണോമിസ്റ്റ് ദേവേന്ദ്ര പന്ത് റിപ്പോർട്ടിൽ പറഞ്ഞു.

2021-22ൽ 9.6 ശതമാനവും 2020-21 സാമ്പത്തിക വർഷത്തിൽ (-) 7.8 ശതമാനവുമാണ് വളർച്ച നിരക്ക് കണക്കാക്കുന്നത്. കൊറോണ വൈറസ് പകർ‌ച്ചവ്യാധി കാരണം സർക്കാർ വളരെ വ്യത്യസ്തമായ ഒരു ധനനയം സ്വീകരിച്ചു, സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ആത്മനിർഭർ ഭാരത് പാക്കേജുകൾക്ക് കീഴിൽ നിരവധി നയ നടപടികളും പ്രഖ്യാപിച്ചു

By Divya