Mon. Dec 23rd, 2024
മ​നാ​മ:

27 മു​നി​സി​പ്പ​ല്‍ സ​ർ​വി​സു​ക​ള്‍ ഓ​ണ്‍ലൈ​നാ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫ് വ്യ​ക്ത​മാ​ക്കി.ജ​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ സേ​വ​നം എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലു​മാ​ക്കു​ന്ന​തി​ന് ഇ​ത്​ ഉ​പ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​രി​ട്ട് ഉ​പ​ഭോ​ക്തൃ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ല്‍ നി​ന്നൊ​ഴി​വാ​കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും.
ഇ​ക്ക​ണോ​മി​ക് വി​ഷ​ന്‍ 2030​‍ൻ​റെ ല​ക്ഷ്യം നേ​ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

By Divya