Sat. Sep 6th, 2025
CM Pinarayi
തിരുവനന്തപുരം:

ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന് വിവരാവകാശ അപേക്ഷ നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഡ്യൂട്ടി അടക്കാന്‍ ബാധ്യത ആര്‍ക്കാണ്, ഈന്തപ്പഴം ഇറക്കുമതിയില്‍ എത്രപേര്‍ക്ക് ഇതുവരെ സമന്‍സ് അയച്ചു, നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കേസുകളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു തുടങ്ങിയ ചോദ്യങ്ങളുന്നയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.
സംസ്ഥാന പ്രോട്ടോക്കോള്‍ അസിസ്റ്റന്റ് ഓഫീസര്‍ വിപി രാജീവനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഒരു സംസ്ഥാനം കേന്ദ്ര ഏജന്‍സിക്ക് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കുന്ന അപൂര്‍വ്വ നടപടിയാണ് കേസില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

By Divya