Mon. Dec 23rd, 2024
തിരുവനന്തപുരം:

പുതുപ്പള്ളി വിട്ടെങ്ങോട്ടും ഇല്ലെന്ന് നിലപാട് വ്യക്തമാക്കി ഉമ്മൻചാണ്ടി. മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന തരത്തിൽ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് ഉമ്മൻചാണ്ടിവാര്‍ത്താ കുറിപ്പ് ഇറക്കി ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിച്ചത്.തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മൻചാണ്ടി.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്എന്നും ഉമ്മൻചാണ്ടി.

By Divya