Mon. Dec 23rd, 2024
ദുബായ്:

ബഹ്റൈൻ വിമാനത്താവളത്തിലെ പുതിയതായി നിർമിച്ച പാസഞ്ചർ ടെർമിനലിൽ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്കു പരീക്ഷണപ്പറക്കൽ നടത്തി. ബഹ്റൈൻ ഗതാഗത-വാർത്താവിനിമയ മന്ത്രി കമാൽ ബിൻ മുഹമ്മദ്, വ്യവസായ-വാണിജ്യ-വിനോദ സഞ്ചാര മന്ത്രി സയീദ് ബിൻ റാഷിദ് അൽ സയാനി എന്നിവരടങ്ങിയ സംഘത്തെ അബുദാബി ഫണ്ട് ഫോർ ഡവലപ്മെന്റ് ഡയറക്ടർ ജനറൽ മുഹമ്മദ് സെയ്ഫ് അൽ സുവൈദിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ വരവേറ്റു.

By Divya