സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സംവരണം 50 ശതമാനത്തില്‍ അധികമാകരുത് എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും റിട്ട് ഹര്‍ജിയില്‍ പറയുന്നു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ ഉള്‍പ്പടെ റാങ്ക് പട്ടികയില്‍ വളരെ പിന്നിലുളള മുന്നോക്ക വിഭഗത്തിനും പ്രൊഫെഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്നുവെന്നും ഹര്‍ജിയിലുണ്ട്.
സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്ന് ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകത്തിന് വേണ്ടി ഹിറ സെന്റര്‍ ജനറല്‍ മാനേജര്‍ വി ടി അബ്ദുള്ള കോയ തങ്ങളാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.