Mon. Dec 23rd, 2024
സൗദി:

സൗദിയിൽ ഇരുപത് സ്പെഷ്യൽ എക്കണോമിക്ക് സോണുകൾ ഉടൻ രൂപീകരിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി. ക്രൂയിസ് കപ്പലുകൾ നിർമിക്കുന്നതിന് വ്യവസായശാലയും രാജ്യത്ത് പ്രഖ്യാപിച്ചു. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ 20 ലോകോത്തര കമ്പനികളുടെ നേരിട്ടുള്ള ഔട്ട് ലെറ്റുകൾ സൗദിയിൽ തുടങ്ങാൻ കരാറായി.

റിയാദിനെ ലോകത്തെ മികച്ച നഗരിയായി ഉയർത്തുമെന്ന കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ പറഞ്ഞു. രാജകുമാരന്റെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് സമ്മേളന പ്രഖ്യാപനത്തിന് പിന്നാലെയാണ് റിയാദ് റോയൽ കമ്മീഷൻ അന്താരാഷ്ട്ര കമ്പനികളുമായി കരാറിൽ ഒപ്പ് വെച്ചത്.

By Divya