Mon. Dec 23rd, 2024
കാബൂൾ:

അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്താൻ ലഷ്കർ ഇ ഇസ്ലാമിന്‍റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. ബാഗിന്‍റെ തലക്ക് അമേരിക്ക 30 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മംഗൽ ബാഗിനൊപ്പം രണ്ട് അനുയാ‍യികളും കൊല്ലപ്പെട്ടിട്ടുണ്ട്. ആചിൻ ജില്ലയിലെ ബന്ദാരിയിലെ റോഡിന് സമീപത്താണ് സ്ഫോടനം നടന്നതെന്ന് അഫ്ഗാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

By Divya