Thu. Jan 23rd, 2025

ജെ സി ഡാനിയേല്‍ പുരസ്കാരത്തിന്റെ മാതൃകയില്‍ ടെലിവിഷൻ രംഗത്തും സമഗ്രസംഭാവനയ്ക്ക് അവാർഡ് ഏർപ്പെടുത്തുമെന്ന് മന്ത്രി എ കെ ബാലന്‍. രണ്ടുലക്ഷം രൂപയാണ് പുരസ്കാരത്തുക. അന്‍പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ലെ അവാര്‍ഡുകള്‍ നല്‍കി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കം ഒഴിവാക്കിയായിരുന്നു പുരസ്കാരദാനം. പ്രത്യേകം തയാറാക്കിയ മേശയില്‍ വച്ച പുരസ്കാരം ഓരോരുത്തരും എടുക്കുകയായിരുന്നു. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സ്വഭാവ നടന്‍ നിവിന്‍പോളി, നടി സ്വാസിക തുടങ്ങിവര്‍ അവാര്‍ഡുദാനച്ചടങ്ങിന് താരത്തിളക്കമേറ്റി. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച ചിത്രത്തിനുള്ള പുരസ്കാരം റഹ്മാന്‍ സഹോദരങ്ങളും ഏറ്റുവാങ്ങി.

By Divya