Mon. Dec 23rd, 2024
തിരുവനന്തപുരം:

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെയും ജെസി ഡാനിയേല്‍ പുരസ്കാരത്തിന്‍റെയും സമര്‍പ്പണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും നടത്തുക. അവാര്‍ഡ് ജേതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമായിരിക്കും പ്രവേശനം. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിക്കും.

By Divya