Mon. Dec 23rd, 2024
റിയാദ്:

മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുമ്പോഴേക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി സൗദി എയര്‍ലൈന്‍സ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പൂര്‍ണമായും നീക്കുന്ന ദിവസം മുതല്‍ തന്നെ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങളാണ് സൗദി എയര്‍ലൈന്‍സ് നടത്തുന്നത്.

സര്‍വീസ് ഷെഡ്യൂളുകളും ടിക്കറ്റിങ് സംബന്ധിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് സര്‍വീസ് ഷെഡ്യൂള്‍ നിശ്ചയിക്കുക.

By Divya