Mon. Dec 23rd, 2024
ദോഹ:

യുഎഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. ദി​വ​സേ​ന ര​ണ്ട്​ വി​മാ​ന​ങ്ങ​ളാ​ണ്​ ദു​ബൈ​യി​ലേ​ക്ക്​ പ​റ​ക്കു​ന്ന​ത്. അ​ബുദാബി​യി​ലേ​ക്ക്​ ദി​വ​സേന ഒ​രു വി​മാ​ന​വു​മു​ണ്ടാ​കും. ദോ​ഹ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഖ​ത്ത​ർ സ​മ​യം വൈ​കീ​ട്ട്​ ഏ​ഴി​ന്​ പു​റ​പ്പെടു​ന്ന വി​മാ​നം​ യുഎഇ സ​മ​യം രാ​ത്രി 9.10ന്​ ​ദു​ബായി​ൽ എ​ത്തും.

ഒ​രു മ​ണി​ക്കൂ​റും 10 ​മി​നി​റ്റു​മാ​ണ്​ യാ​ത്രാ​സ​മ​യം. 7.50ന്​ ​ദോ​ഹ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം യുഎഇ സ​മ​യം രാ​ത്രി 9.55നാ​ണ്​​ അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ക. ഒ​രു മ​ണി​ക്കൂ​റും അ​ഞ്ചു​മി​നി​റ്റു​മാ​ണ്​ യാ​ത്രാ​സ​മ​യം. മൂ​ന്ന​ര​വ​ർ​ഷ​ത്തെ ഉ​പ​രോ​ധ​ത്തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ദു​ബൈ​യി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കും നേ​രി​ട്ട്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സ​ർ​വി​സ്​ തു​ട​ങ്ങി​യ​ത്.

By Divya