Mon. Dec 23rd, 2024

ബജറ്റ് സമ്മേളനത്തിന്‍റെ മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. കാർഷിക നിയമങ്ങളെ പുകഴ്ത്തിയാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. കാർഷിക രംഗം ആധുനികവത്ക്കരിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. ‘ആത്മനിർഭാരതയിലൂടെ കർഷകരുടെ നില മെച്ചപ്പെടുത്തുകയാണ് സർക്കാർ. സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരം കർഷകർക്കുവേണ്ടി താങ്ങുവില ഉയർത്തി. ചെറുകിട ഇടത്തകരം സർക്കാരുകൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്’. കർഷകരെ സ്വയം പര്യാപ്തരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയാണ്

By Divya