Thu. Jan 23rd, 2025
ന്യൂഡൽഹി:

കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും. കോൺഗ്രസ് അടക്കം 18 രാഷ്ട്രീയ പാർട്ടികളാണ് നയപ്രഖ്യാപനം ബഹിഷ്കരിക്കുക. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്നാണ് ആരംഭിക്കുന്നത്.

കോൺഗ്രസ് കൂടാതെ എൻസിപി, ശിവസേന, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി, ആർജെഡി, സിപിഎം, മുസ് ലിം ലീഗ്, പിഡിപി, എംഡിഎംകെ, കേരള കോൺഗ്രസ് എം, എഐയുഡിഎഫ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ അടക്കമുള്ള പാർട്ടികളാണ് ബഹിഷ്കരിക്കുക.

By Divya