Mon. Dec 23rd, 2024
ന്യൂദല്‍ഹി:

അറസ്റ്റ് വരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേശ് തികേത് പറഞ്ഞു. ചെങ്കോട്ടയിലേക്ക് ചിലര്‍ പോയി പതാക ഉയര്‍ത്തുമ്പോള്‍ പോലീസ് എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
ആരോ അവിടെ പോയി ഒരു പതാക ഉയര്‍ത്തുന്നു, എന്തുകൊണ്ടാണ് വെടിവയ്പ്പ് നടത്താതിരുന്നത്, പോലീസ് എവിടെയായിരുന്നു? അയാള്‍ എങ്ങനെ അവിടെ പോയി? പോലീസ് അദ്ദേഹത്തെ പോകാന്‍ അനുവദിച്ചു, അറസ്റ്റ് ചെയ്യുകയും ചെയ്തില്ല.

ഇപ്പോള്‍ പോലും ഒന്നും ചെയ്തിട്ടില്ല. ഒരു സമൂഹത്തെയും സംഘടനയെയും മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തിയ വ്യക്തി ആരായിരുന്നു രാകേഷ് തികേത് ദീപ് സിദ്ദുവിനെക്കുറിച്ച് പറഞ്ഞു.അതേസമയം, കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രവും പോലീസും ശ്രമം തുടരുകയാണ്. ഖാസിപൂരില്‍ നിന്ന് പ്രതിഷേധം അവസാനിപ്പിച്ച് സ്ഥലംവിടാന്‍ യു പി പോലീസ് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു

By Divya