Thu. Jan 23rd, 2025
ദുബൈ:

മാസ്‌ക് ധരിക്കാത്തതിന് ദുബൈ പൊലീസ് 443 പേര്‍ക്ക് പിഴ ചുമത്തി. നിയമലംഘനങ്ങള്‍ക്കും കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 ഒത്തുചേരലുകള്‍ക്കുമായി 1,569 മുന്നറിയിപ്പുകളും ദുബൈ പൊലീസ് പുറപ്പെടുവിച്ചു.
ദുബൈയിലെ അഞ്ച് ഷോപ്പിങ് മാളുകളില്‍ ഈ മാസം നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതും പിഴ ചുമത്തിയതും. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ദുബൈയിലും യുഎഇയിലെമ്പാടും കര്‍ശന ആരോഗ്യ, സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

By Divya