Mon. Dec 23rd, 2024
മുംബൈ:

അഭിനയത്തിൽ സവിശേഷ പാടവംകൊണ്ട്​ ശ്രദ്ധേയയായ ബോളിവുഡ്​ നടി താപ്​സീ പന്നു ഇപ്പോൾ ക്രിക്കറ്റ്​ കളിക്കാൻ പഠിക്കുന്ന തിരക്കിലാണ്​. വെറുമൊരു ഹോബിയായല്ല താപ്​സീ ക്രീസിലിറങ്ങുന്നതെന്ന്​ മാത്രം. ബാറ്റും ബോളുമായി അവർ മല്ലിടുന്നത്​ ഒരു സിനിമയുടെ പുർണതക്കുവേണ്ടിയാണ്​. ആധുനിക ക്രിക്കറ്റിൽ ഇന്ത്യയുടെ അഭിമാനമായ വനിതാ താരം മിതാലി രാജിന്‍റെ ജീവിത കഥ സിനിമയാക്കി മാറ്റുന്ന ‘സബാഷ്​ മിത്തു’വിലെ ടൈറ്റിൽ റോൾ ഗംഭീരമാക്കുന്നതിനുവേണ്ടിയാണ്​ ഈ മുന്നൊരുക്കം.

പ്രശസ്​ത ​കോച്ച്​ നൂഷിൻ അൽ ഖദീറിനൊപ്പമാണ്​ താപ്​സീ ക്രിക്കറ്റ്​ പരിശീലിക്കുന്നത്​. ബാറ്റിങ്​ സ്​റ്റൈലും ഫൂട്​വർക്കുമടക്കം സ്​ക്രീനിലെ ചുവടുകൾ ഒരു പ്രൊഫഷനൽ ക്രിക്കറ്ററുടേതിന്​ സമാനമായിരിക്കണമെന്ന ആഗ്രഹത്താലാണ്​ താപ്​സീ ക്രിക്കറ്റിന്‍റെ വിദഗ്​ധ രീതികൾ പഠിച്ചെടുക്കാൻ ശ്രമിക്കുന്നത്​.

By Divya