Mon. Dec 23rd, 2024
ദുബൈ:

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബൈയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ദുബൈയിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന ഈ പുതിയ നിബന്ധനകള്‍ വരുന്ന ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ദുബൈയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇനി മുതല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമായിരിക്കും. ഏത് സ്ഥലത്ത് നിന്ന് വരുന്നവര്‍ക്കും ഇത് ബാധകമാണ്.

ദുബൈയിലെ താമസക്കാര്‍, ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ദുബൈയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ കൊവിഡ് പി സി ആര്‍ പരിശോധന നടത്തിയിരിക്കണം. ഏത് സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവരാണെങ്കിലും ദുബൈ വിമാനത്താവളം വഴിയാണ് യാത്രയെങ്കില്‍ മുന്‍കൂര്‍ പരിശോധന നടത്തണം. ഇതിന് പുറമെ ചില രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക്, അവിടുത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ദുബൈ വിമാനത്താവളത്തില്‍ വെച്ച് വീണ്ടും കൊവിഡ് പരിശോധന നടത്തും. കൊവിഡ് പി സി ആര്‍ പരിശോധന ഫലങ്ങളുടെ കാലാവധി 96 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറായും കുറച്ചിട്ടുണ്ട്.

By Divya