Mon. Dec 23rd, 2024
mangalamkunnu-karnan-

കൊച്ചി:

കേരളത്തിലെ നാട്ടാനകളിൽ പ്രമുഖനായ മംഗലാംകുന്ന് കർണൻ ചരിഞ്ഞ വാര്‍ത്ത ആനപ്രേമികളൊക്കെ അതീവ ദുഖത്തോടു കൂടിയായിരുന്നു കേട്ടത്. എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ ഈ ദുഖം പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.

ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയാണ് മംഗലാംകുന്ന് കര്‍ണന്‍. അതോടൊപ്പം മംഗലാംകുന്ന് കര്‍ണന്‍ സിനിമയിലും താരമാണ്. മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടതിനോടൊപ്പം ബോളിവുഡിലും കര്‍ണന്‍ തലയെടുപ്പോടെ നിന്നിട്ടുണ്ട്.

മോഹന്‍ലാല്‍ നായകനായ നരസിംഹം, ജയറാം ചിത്രം കഥാനായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമേ മണിരത്‌നം സംവിധാനം ചെയ്ത ദില്‍സെയിലും മംഗലാംകുന്ന് കര്‍ണന്‍ തലപൊക്കത്തോടെ നിന്നു.

കേരളത്തില്‍ ചിത്രീകരിച്ച ജിയ ജലേ എന്ന ഗാനരംഗത്തിലാണ് കര്‍ണന്‍ പ്രത്യക്ഷപ്പെട്ടത്.പ്രീതി സിന്റെയും ഷാരൂഖ് ഖാനുമായിരുന്നു ആ ഗാനരംഗത്തില്‍ അഭിനയിച്ചത്. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ താരമായിട്ടുണ്ട്. സിനിമ താരങ്ങളുടേതു പോലെ സംസ്ഥാനത്തു ഫാൻസ് അസോസിയേഷനുകളുള്ള ഗജവീരനാണിത്.

https://www.youtube.com/watch?v=mja9Yb8eZcs

 

By Binsha Das

Digital Journalist at Woke Malayalam