Tue. Sep 2nd, 2025
റോജിന്‍

ആലപ്പുഴ:

മുത്തശ്ശിയുടെ ജീവന്‍ രക്ഷിച്ച് നാടിന് അഭിമാനമായ റോജിന്‍ എന്ന മിടുക്കനെ തേടിയെത്തിയത് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരമാണ്. റോജിന്‍റെ പിടിവാശിയാണ് മുത്തശ്ശിക്ക് തുണയായത്.

2019 ലായിരുന്നു സംഭവം. പുന്നപ്ര പൂക്കൈതയാറ്റിൽ വച്ച് വഞ്ചി അപകടത്തില്‍പ്പെട്ടപ്പോള്‍ റോജിന്‍ രക്ഷകനാവുകയായിരുന്നു.ഭർത്താവിന്റെ കുഴിമാടത്തിൽ പ്രാർഥിക്കാനായി മറിയാമ്മ പള്ളിയിലേക്ക് ഒറ്റയ്ക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍, വാശി പിടിച്ച് റോജിന്‍ മുത്തശ്ശിക്കൊപ്പം പോയി.

പള്ളിയിലേക്ക് വഞ്ചിയില്‍ പോകുമ്പോള്‍ പുന്നപ്ര പൂക്കൈതയാറ്റിൽ വച്ച് വഞ്ചി മറിഞ്ഞു. തുഴയും നഷ്ടപ്പെട്ടു. തുഴച്ചിലും നീന്തലുമെല്ലാം അറിയാമെങ്കിലും വഞ്ചിയില്‍ സാരി കുടുങ്ങിയതിനാല്‍ നീന്താന്‍ പറ്റാതെയായി. പക്ഷേ  റോജിൻ വള്ളം നിവർത്തിയ ശേഷം മറിയാമ്മയുടെ കൈപിടിച്ച് വള്ളത്തിൽ കയറ്റി. കൈ കൊണ്ടു തുഴഞ്ഞ് കരയ്ക്കടുപ്പിച്ചു.  സംഭവം നടക്കുമ്പോൾ റോജിൻ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് ഈ മിടുക്കന്‍ ഹെെസ്കൂള്‍ വിദ്യാർഥിയാണ്.

https://www.youtube.com/watch?v=AUfnwvfZdIM

By Binsha Das

Digital Journalist at Woke Malayalam