Mon. Dec 23rd, 2024
ന്യൂയോര്‍ക്ക്:

ഉത്തരകൊറിയയുടെ പിന്തുണയുള്ള ഹാക്കര്‍മാര്‍ സൈബര്‍ സുരക്ഷ ഗവേഷകരുടെ ഗവേഷണ വിവരങ്ങള്‍ അടക്കം ചോര്‍ത്താന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതായി മുന്നറിയിപ്പ്. ഗൂഗിളാണ് ഇത്തരം ഒരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ ശ്രമങ്ങള്‍ ഏതുരീതിയില്‍ നടക്കുന്നുവെന്നോ, എത്രത്തോളം വിജയകരമായെന്നോ, എത്രത്തോളം വിവരങ്ങള്‍ ചോര്‍ന്നുവെന്നോ കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല.
ഗൂഗിള്‍ ത്രൈഡ് അനാലിസിസ് ഗ്രൂപ്പ് തിങ്കാളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഉത്തരകൊറിയന്‍ സൈബര്‍ വെല്ലുവിളി സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ഈ വിഭാഗത്തിലെ ഗവേഷകന്‍‍ ആദം വൈഡ്മാന്‍ എഴുതുന്നത് അനുസരിച്ച് ചില ബ്ലോഗുകളും, സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും ഉപയോഗിച്ച് പ്രമുഖ സൈബര്‍ സുരക്ഷ വിദഗ്ധരുടെ പോലും വിശ്വസ്തരായി ചില ഹാക്കര്‍മാര്‍‍ മാറുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം സൌഹൃദങ്ങളും ബന്ധങ്ങളും ഉപയോഗിച്ച് മാല്‍വെയര്‍ പ്രോഗ്രാമുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു

By Divya