Mon. Dec 23rd, 2024

കോഴിക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മ്മജൻ.ഞാന്‍ കോണ്‍ഗ്രസുകാരനാണ്പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. എന്റെ പേര് വരാന്‍ സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്, ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാവും അത് തീര്‍ച്ചയാണ്’, ധര്‍മ്മജന്‍ പറയുന്നു.

By Divya