Mon. Dec 23rd, 2024
ദുബായ്:

ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ആഗോള ബിസിനസ് കമ്പനിയായ ഡാര്‍വിന്‍ പ്ലാറ്റ്‌ഫോം ഗ്രൂപ്പ്
ഓഫ് കമ്പനീസ് (ഡിപിജിസി) യുഎഇയിലെ മാനുഫാക്ചറിംഗ്, റീട്ടെയില്‍, വിദ്യാഭ്യാസം, അവിട്രോണിക്‌സ്,
അടിസ്ഥാനസൗകര്യങ്ങള്‍, എനര്‍ജി, ഓയില്‍, ഗ്യാസ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി തുടങ്ങി നിരവധി മേഖലകളിലെ നിക്ഷേപ പദ്ധതികളും പങ്കാളിത്തവും യുഎഇ ആസ്ഥാനമായുള്ള കമ്പനികളുമായി ചേര്‍ന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.
ഡിപിജിസിയുടെ ദുബായ് കേന്ദ്രമായ കമ്പനികളായ ഡാര്‍വിന്‍ പ്ലാറ്റ് ഫോം ക്യാപിറ്റല്‍ ലിമിറ്റഡ്, ഡാര്‍വിന്‍ അവിട്രോണിക്‌സ് Inc, ഗള്‍ഫ് ഗേറ്റ് ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രോഡക്ട് എല്‍എല്‍സി, ഡെല്‍മാൻ
റിയ ഐടി ട്രേഡ് എല്‍എല്‍സി തുടങ്ങിയവര്‍ ഇന്നലെ നടന്ന ചടങ്ങില്‍ സംയുക്ത വ്യാപാരപങ്കാളിത്തത്തിനും മറ്റിതരവ്യാപാരക്കരാറുകളിലും ഒപ്പുവച്ചു.

By Divya