Sat. Jul 19th, 2025
വാഷിങ്ടൻ:

 

എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴിൽ അനുമതി നൽകുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള മുൻ സർക്കാരിന്റെ നടപടി പിൻവലിച്ച് ജോ ബൈ‍ഡൻ ഭരണകൂടം. യുഎസിലുള്ള ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്‌ ആശ്വാസം പകരുന്ന നടപടിയാണിത്.എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴിൽ അനുമതി നൽകുന്ന പദ്ധതിയിൽ കടുത്ത നിലപാട് സ്വീകരിക്കാൻ 2019 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചപ്പോൾ ശക്തമായ എതിർപ്പ് അറിയിച്ച് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തിയിരുന്നു.

By Divya