Wed. Jan 22nd, 2025

കഴിഞ്ഞ ഡിസംബറിൽ തായ്‌ലൻഡ് രാജാവ്, കിംഗ് രാമ X എന്നറിയപ്പെടുന്ന മഹാവാജിറാലോങ്ങ്കോണിന്റെ രണ്ടാം ജീവിത പങ്കാളിയുടെ നഗ്ന ചിത്രങ്ങൾ ചോർന്നത് വൻ വിവാദത്തിന് കാരണമായിരുന്നു. എന്നാൽ, ഇപ്പോൾ ആ ജീവിതപങ്കാളിയെ രാജ്യത്തെ രണ്ടാമത്തെ രാജ്ഞിയാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തായ് രാജാവ്.

സിനീനത്ത് വോങ്‌വജിരാപക്ദിയെയാണ് അവരുടെ 36 -ാം ജന്മദിനത്തിൽ രാജ്ഞിയായി അദ്ദേഹം കിരീടമണിയിച്ചത്. കോയി എന്നും അവർ അറിയപ്പെടുന്നു. ബാങ്കോക്കിലെ വസുക്രി പിയറിൽ അവരുടെ ജന്മദിനം ആഘോഷിക്കാനായി എത്തിയപ്പോൾ ഇരുവരും ഒരുപോലെയുള്ള നീല വസ്ത്രമാണ് ധരിച്ചിരുന്നത്.

By Divya