Sun. Feb 23rd, 2025
Hyderabad-serial-killer-18 murders-

ഹെെദരാബാദ്:

സ്ത്രീകളെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന സൈക്കോ സീരിയൽ കില്ലറെ ഇന്നലെയായിരുന്നു ഹൈദരാബാദ് പൊലീസ് പിടികൂടിയത്. ഇപ്പോള്‍ സീരിയല്‍ കില്ലറെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇപ്പോൾ 45 വയസുള്ള ഇയാൾ 21–ാമത്തെ വയസിലാണ് വിവാഹിതനാകുന്നത്. പക്ഷേ അധികം ദിവസം കഴിയുന്നതിന് മുൻപ് തന്നെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി പോയി. ഇതോടെ ജീവിതം തകർന്നു എന്ന് കരുതിയ ഇയാൾ പിന്നീട് സ്ത്രീകളെ കൊന്നുതള്ളുന്നതിൽ ലഹരി കണ്ടെത്തുകയായിരുന്നു.

2003ലാണ് ഇയാൾ കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത്. 18 സ്ത്രീകളെയാണ് ഇതുവരെ പിടിയിലായ സീരിയല്‍ കില്ലര്‍ മൈന രാമലു കൊന്ന് തള്ളിയത്.

ലൈംഗിക ബന്ധത്തിന് പണം നൽകാമെന്ന് വാക്കു നൽകി സ്ത്രീകളെ വലയിലാക്കിയ ശേഷം മദ്യം നൽകും. പിന്നീട് അവരെ മൃഗീയമായി കൊല്ലുന്നതാണ്പതിവ്. അവരുടെ കയ്യിലെ വിലപ്പെട്ട വസ്തുക്കളും എടുത്തശേഷം അടുത്ത ഇരയെ തേടി പോകുന്നതാണ് ഇയാളുടെ രീതി. മൃതദേഹത്തിന്റെ സാരിയിൽ  ഇയാള്‍ ഒരു പേപ്പര്‍ കഷ്ണം ഒട്ടിച്ച് വെയ്ക്കുമായിരുന്നു.

ദിവസ വേതന തൊഴിലാളിയായി പ്രവർത്തുക്കുന്ന രാമലു ഹൈദരാബാദിലെ ബോരബന്ദയിലാണ് താമസിച്ചിരുന്നത്.

ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സിന്റെയും രാച്ചക്കണ്ട പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റു ചെയ്ത വിവരം ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാറാണ് സ്ഥിരീകരിച്ചത്.

https://www.youtube.com/watch?v=FE27v-oc2nQ

By Binsha Das

Digital Journalist at Woke Malayalam