Wed. Jan 22nd, 2025
വാഷിം​ഗ്ടൺ:

കൊവിഡിനെതിരായ രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അമേരിക്കൻജനത വാക്സിൻ സ്വീകരിക്കണമെന്നും വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. നിങ്ങളുടെ അവസരം വരുമ്പോൾ എല്ലാവരും വാക്സിൻ സ്വീകരിക്കണം. അത് നിങ്ങളുടെ ജീവൻ രക്ഷിക്കും – കമല ഹാരിസ് പറഞ്ഞു. ഡിസംബർ 29നാണ് കമല ആദ്യ ഡോസ്സ്വീകരിച്ചത്. തൻ്റെ ഭരണത്തിൻ്റെ ആദ്യ 100 ദിവസത്തിനുള്ളിൽ 100 മില്യൺ (10 കോടി )അമേരിക്കക്കാർക്ക്
വാക്സിൻ നൽകണമെന്നതാണ് ലക്ഷ്യമെന്ന് പ്രസിന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.

By Divya