Wed. Dec 18th, 2024

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. യുവതാരം സിജുവില്‍സനാണ് നായകന്‍.
നവോത്ഥാന നായക ആറാട്ടുപുഴ വേലായുധപ്പണിക്കരെ ചരിത്രകാരന്‍മാര്‍ തമസ്‌കരിച്ചുവെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. .സംവിധായകന്‍ വിനയന്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ അന്‍പതിലേറെ നടീനടന്‍മാരുടെ പേര് പുറത്തു വിട്ടിരുന്നെങ്കിലും നായക വേഷം ചെയ്യുന്ന നടന്റെ പേര് സന്‍സ്‌പെന്‍സായി വച്ചിരിക്കുകയായിരുന്നു. കഥാപാത്രത്തിനായി സിജു വില്‍സണ്‍ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചു.

By Divya