Wed. Jan 22nd, 2025
ദില്ലി:

രാജ്യതലസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ അനിശ്ചിതാവസ്ഥയ്ക്ക് മണിക്കൂറുകൾക്ക് ശേഷം അയവുവന്നു. സമരക്കാർ കൂട്ടംകൂടി നിന്ന ചെങ്കോട്ടയിൽ നിന്ന് പോലും ഇവർ പിൻവാങ്ങി. കേന്ദ്രസേനയെ അടക്കം രംഗത്തിറക്കി ദില്ലിയിലെ സമാധാനം പുനസ്ഥാപിച്ചു. നിഹാംഗുകൾ സിംഘു അതിർത്തിയിൽ ആക്രമിച്ചെന്നാണ് ഏറ്റവും ഒടുവിൽ വന്ന പൊലീസ് റിപ്പോർട്ട്. ഗുരുതര വകുപ്പുകൾ ചുമത്തി സമരക്കാർക്ക് എതിരെ കേസെടുക്കാനാണ് പൊലീസ് നീക്കം.
സായുധരായ നിഗാംഗുകൾ സിംഘു അതിർത്തിയിൽ പൊലീസിനെ ആക്രമിച്ചെന്നാണ് ദില്ലി പൊലീസ് റിപ്പോർട്ട്. മൂൻകൂട്ടി  നിശ്ചയിച്ച ഉപാധി തെറ്റിച്ച് സമരക്കാർ ഐടിഒയിൽ എത്തി. പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൽ ശ്രമിച്ചു. ഏഴിടത്ത് സംഘർഷം നടന്നു. ന്യൂ ദില്ലിയിലേക്ക് കയറാൻ ഒരു സംഘം ശ്രമിച്ചു. നിലവിലെ സാഹചര്യം അതീവ ഗൗരവതരമായി നിരീക്ഷിച്ച് വരികയാണെന്നും ദില്ലി പൊലീസ് വ്യക്തമാക്കി

By Divya